അതിതീക്ഷ്ണമായ അഞ്ചു നോവെല്ലകളുടെ സമാഹാരമാണ് ഈ പുസ്തകം. മറഡോണ, സാര്‍ത്ഥവാഹകര്‍, ചെങ്കടല്‍, ദീപയുടെ ആകുലതകള്‍, അന്യന്‍ എന്നീ അഞ്ചു നോവെല്ലകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്. ഇതിവൃത്തത്തില്‍ അനുവാചകരെ തളച്ചിടുന്ന രചനാരീതി ഭംഗിയേറിയതാണ്. നമുക്കൊപ്പം സഞ്ചരി്ക്കുന്ന കഥാപാത്രങ്ങളുടെ ഭാവതീവ്രതകള്‍ കൃത്യമായിത്തന്നെ ഈ നോവെല്ലകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്‍റെ വ്യത്യസ്ത കോണുകളില്‍ നിന്നും ചിന്തിയെടുത്ത കഥാശകലങ്ങളെ നമുക്കു സുപരിചിതമായ ചുറ്റുപാടില്‍ വായിച്ചെടുക്കാന്‍ പറ്റുന്നു എന്നതാണ് ഈ കഥകളുടെ പ്രത്യേകത. ആശയത്തെ നിശിതമായി പറയുന്നതിനാല്‍ ഇദ്ദേഹത്തിന്‍റെ ദാവീദിന്‍റെ സങ്കീര്‍ത്തനം എന്ന പുസ്തകം ഇവിടെ നിരോധിച്ചിരുന്നു.
(Dis. Price including postage)
NYNA BOOKS
Want to create landing pages for your business? Visit Instamojo Smart Pages and get started!